
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് നടൻ വിനുമോഹനും വിദ്യയും. എന്നാൽ ഇപ്പോൾ ഇവർ വിവാഹമോചിതരാകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. കുറേക്കാലങ്ങളായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കിടെയാണ് ദാമ്പത്യബന്ധം അവസാനിപ്പിച്ച വിവരം പുറത്തുവരുന്നത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചതെന്നാണ് സൂചന. കഴിഞ്ഞ ഒരുമാസമായി ഇവർ പിരിഞ്ഞാണ് താമസിക്കുന്നത്.
സിനിമയിലൂടെ പ്രണയത്തിലായ വിനു മോഹനും വിദ്യയും 2013ലാണ് വിവാഹിതരായത്. എന്നാലിപ്പോൾ അപ്രതീക്ഷിത തിരശ്ശീലവീഴുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ഇരുവരും അടുത്തിടെ ഒന്നിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ പങ്കുവച്ചിരുന്നില്ല. പിന്നാലെ ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
വിനു തന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്ന് വിദ്യയുമായുള്ള ചിത്രങ്ങളെല്ലാം നീക്കം ചെയ്തിരുന്നു. വേർപിരിയലിന്റെ കാരണം ഇതുവരെ അവർ വ്യക്തമാക്കിയിട്ടില്ല. ഇരുവരുടേയും സ്വകാര്യതയെ മാനിച്ചുകൊണ്ട് തെറ്റിധാരണപരത്തുന്ന പ്രചരണങ്ങ8 നടത്തരുതെന്നും ആരാധകർ പങ്കുവെയ്ക്കുന്നു.
‘നിവേദ്യം’ എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച ആളാണ് വിനു. പിന്നീട് സൈക്കിൾ, ചട്ടമ്പിനാട്, പുലിമുരുകൻ തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
2007ൽ റിലീസ് ചെയ്ത തമിഴ് ചിത്രമായ ‘ദണ്ഡയുതപാണി’യിൽ നായികയായാണ് വിദ്യ സിനിമയിലെത്തുന്നത്. 2009ൽ ‘നീലാംബരി’യിലൂടെ മലയാളത്തിലെത്തി. ചെറിയ കള്ളനും വലിയ പൊലീസും, മഹാരാജാ ടാക്കീസ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും തമിഴ്, കന്നഡ സിനിമകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ തമിഴ്, മലയാളം സീരിയലുകളിലും വിദ്യ സജീവമാണ്.


