ഹോളിവുഡ് താരങ്ങളെ പോലെ അണിഞ്ഞൊരുങ്ങി അഹാനയും നിമിഷും; സംഗീത് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു

അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹം അവരെപ്പോലെതന്നെ മലയാളി പ്രേക്ഷകർക്കും ഒരു വലിയ ആഘോഷമായിരുന്നു. നടിയും സോഷ്യൽ മീഡിയ താരവുമായ അഹാന കൃഷ്ണയും പ്രശസ്ത ഛായാഗ്രാഹകൻ നിമിഷ് രവിയും തമ്മിലുള്ള പ്രണയം – വിവാഹ വിശേഷങ്ങളാണ് ഇപ്പോഴും സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം.

സെപ്റ്റംബർ 13നായിരുന്നു അഹാന- നിമിഷ് വിവാഹം. താജ് കോവളത്ത് നടന്ന മനോഹരമായ ചടങ്ങുകളിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇപ്പോഴിതാ, തങ്ങളുടെ സംഗീത് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് അഹാന.

കോവളത്തെ താജ് റിസോർട്ടിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ വച്ചായിരുന്നു വിവാഹം. സിനിമയിൽ നിന്നും ദുൽഖർ സൽമാൻ, ഋഷഭ് ഷെട്ടി, മമിത ബൈജു, ചന്തു സലിംകുമാർ, ജേക്സ് ബിജോയ്, ഡൊമിനിക് അരുൺ തുടങ്ങിയവർ അതിഥികളായി എത്തിയിരുന്നു. ചുവപ്പും സ്വർണക്കസവോടുകൂടിയ ബോർഡർ ഉള്ള വിവാഹസാരിയിലാണ് അഹാന വധുവായി എത്തിയത്. ഐവറി സ്യൂട്ടിലാണ് നിമിഷ് വിവാഹത്തിന് എത്തിയത്. പരമ്പരാഗത രീതിയിലുള്ള സ്വർണാഭരണങ്ങളും ഹെയർസ്റ്റൈലുമാണ് അഹാന വിവാഹത്തിന് തിരഞ്ഞെടുത്തത്.

 

Scroll to Top