
ഒരിടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ എത്തിയ ഏറ്റവും പുതിയ ആക്ഷൻ ത്രില്ലർ ചിത്രം “I’M Game” നവംബർ 6 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. സജീർ ബാബ, ഇസ്മയിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്ന് തിരക്കഥയൊരുക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഈ ചിത്രം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിച്ചിരിക്കുന്നു.
പണം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്ന അതിസമ്പന്നനായ ഡാൻ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. അപ്രതീക്ഷിതമായുണ്ടായ ഒരു അപകടത്തെത്തുടർന്ന് അയാളുടെ ജീവിതം കൈവിട്ടുപോകുന്നതും, തുടർന്ന് അയാൾക്ക് നടത്തേണ്ടി വരുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ആന്റണി വർഗീസ്, തമിഴ് സംവിധായകനും നടനുമായ മിഷ്കിൻ, കയാദു ലോഹർ, സംയുക്ത വിശ്വനാഥൻ, കതിർ, വിനയ് ഫോർട്ട് ജയസുധ, ശ്യാമപ്രസാദ്, അശ്വിൻ മാത്യു, പ്രഭാകർ, പാർഥ് തിവാരി, ഹർഷദ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോ ആണ് നിർവഹിച്ചിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് “I’M Game ” സ്ട്രീം ചെയ്യുന്നത്.
I’M Game നവംബർ 6 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. മറക്കാതെ കാണുക.



